അൾജീരിയയിൽ സൈനിക വിമാനം തകർന്നു വീണു; നൂറിലധികം പേർ മരണപ്പെട്ടു, മരണ സംഖ്യ ഇനിയും ഉയർന്നേക്കും

ബുധന്‍, 11 ഏപ്രില്‍ 2018 (15:52 IST)
ആൾജീരിയ: സൈനിക വിമാനം തകർന്നു വീണ് അൾജീരിയയിൽ വൻ ദുരന്തം. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സനികരും അവരുടെ കുടുംബാംഗങ്ങളുമുൾപ്പടെ വിമാനത്തിൽ ഇരുന്നൂറിലധികം ആളുകൾ ഉണ്ടായിരുന്നതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഇതിൽ നൂറിലധികം പേർ മരണപ്പെട്ടതാതായാണ് വിവരം.
 
തലസ്ഥാന നഗരമായ അല്‍ജിയേഴ്‌സിലെ ബൂഫാരിക് എയര്‍ബേസിന് സമീപത്ത് വച്ച് ഇലുസുന്‍ ഐഎല്‍ 76 എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. അൾജീരിയൻ സ്റ്റേറ്റ്  റേഡിയ്യോയാണ് സംഭവം രിപ്പോർട്ട് ചെയ്തത്. അൾജീരിയയിൽ നാല് വർങ്ങൾക്ക് മുൻപ് നടന്ന സമാനമായ അപകടത്തിൽ 77 മരണപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍