വ്യോമാക്രമണത്തിൽ സിറിയയില്‍ 31 ഭീകരർ കൊല്ലപ്പെട്ടു
സൈന്യം നടത്തിയ ശക്തമായ ആക്രമണത്തില്‍ സിറിയയിലെ റാഖാ പ്രവിശ്യയിൽ 31ഭീകരർ കൊല്ലപ്പെട്ടു. നിരവിധി പേർക്ക് പരിക്കേറ്റു. ഐഎസ്ഐഎസ് ഭീകകരുടെ സ്വീധീന മേഖലയായ റാഖാ പ്രവിശ്യയില്‍ പതിമൂന്നാം തവണയാണ് സൈന്യം ആക്രമണം നടത്തിയത്. റാഖാ പട്ടണത്തിലും കടുത്ത ആക്രമ
ണം നടത്തുകയാണ്.
കഴിഞ്ഞ ഫെബ്രുവരി മുതൽ രാഖയിലെ നിരവിധി പട്ടണങ്ങൾ ഭീകരർ പിടിച്ചെടുത്തിരുന്നു. അൽ-ഷെയ്റ്റാറ്റ് ഗോത്രത്തിൽപ്പെട്ട ഏതാണ്ട് 700 പേരെ ഭീകരർ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഞായറാഴ്ച ഭീകരർക്ക് നേരെ വ്യോമാക്രമണം ഉണ്ടായത്.
സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് സർക്കാരിനെതിരെ പോരാടിയിരുന്ന പല ഭീകര ഗ്രൂപ്പുകളെയും അട്ടിമറിച്ചുകൊണ്ടാണ് കിഴക്കൻ സിറിയയിൽ ഐഎസ് ഭീകരർ മുന്നേറിയത്.