ഭീകരാക്രമണത്തിന് സാധ്യതയുള്ള ബെല്‍ജിയത്ത് ആക്രമണം നടത്താനെത്തിയ ഒരു ചാവേറിനെ സുരക്ഷാസേന വെടിവച്ചു കൊന്നു. ആയിരക്കണക്കിനാളുകള്‍ എത്തുന്ന സെന്റര്‍ സ്റ്റേഷനിലാണ് സംഭവം.
കൊല്ലപ്പെട്ടയാള്‍ ബെൽറ്റ് ബോംബ് ധരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ ഉദ്ദേശിച്ചെത്തിയ ഭീകരനാണ് ഇയാളെന്നാണ് അധികൃതർ കരുതുന്നത്.
അതേസമയം തന്നെ ബ്രസൽസ് സെന്റര്‍ റെയിൽവേ സ്റ്റേഷനിൽ ശക്തി കുറഞ്ഞ സ്ഫോടനമുണ്ടായി. ആർക്കും പരിക്കില്ല. ചാവേറെന്ന് പൊലീസ് സംശയിച്ച ഉടൻ അയാൾ ഒരു സ്യൂട്ട്കേസ് വലിച്ചെറിയുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.