പെഷവാറില്‍ ഭീകരാക്രമണം; ആറ് ഭീകരര്‍ കൊല്ലപ്പെട്ടു

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (08:53 IST)
പാകിസ്ഥാനില്‍ വീണ്ടും ശക്തമായ ഭീകരാക്രമണം. പെഷവാറില്‍ വ്യോമസേന താവളത്തിനു നേരെ ഭീകരാക്രമണം. സെക്യൂരിറ്റി റൂമിനു നേരെയാണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്. ആറ് ഭീകരെ വധിച്ചതായി പാക് സൈന്യം അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെയാണ് വെടിവയ്പ്പുണ്ടായത്. ഭീകരരുമായി സുരക്ഷാസേന ഏറ്റുമുട്ടല്‍ തുടരുകയാണ്. പത്തോളം ഭീകരരാണ്  ആക്രമണം നടത്താനെത്തിയതെന്നാണ് വിവരം. താവളത്തിനു പുറത്തുള്ള ഗാർഡ് പോസ്റ്റ് ആക്രമിച്ച പത്തംഗ സംഘം ബദാബെർ വ്യോമ കേന്ദ്രത്തിലേക്കു കയറാൻ ശ്രമിച്ചതായി മേജർ ജനറൽ അസിം ബജ്‌വ ട്വിറ്ററിൽ അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.