നൈജീരിയയില്‍ ചാവേറാക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

തിങ്കള്‍, 27 ജൂലൈ 2015 (09:07 IST)
നൈജീരിയയിലെ ചന്തയില്‍ നടന്ന ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ അന്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏറെപ്പേരുടെയും നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഏറാനാണ് സാധ്യതയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വനിതാ ചാവേറാണ് ഡമട്രുവിലെ തെരുവില്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നിരോധിത ഭീകരസംഘടനയായ ബോക്കോഹറാമാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക