പക്വിയാവോയ്‌ക്കെതിരെ വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് മെയ്‌വെതര്‍

ബുധന്‍, 6 മെയ് 2015 (16:26 IST)
ഫിലിപ്പീന്‍സ് താരം മാനി പക്വിയാവോയ്‌ക്കെതിരെ വീണ്ടും ഇടിക്കൂട്ടില്‍ ഇറങ്ങാന്‍ തയ്യാറാണെന്ന്  അമേരിക്കന്‍ ബോക്സിംഗ് താരവും നിലവിലെ ചാമ്പ്യനുമായ ഫ്‌ലോയിഡ് മെയ് വെതര്‍.നേരത്തെ ലോക വെല്‍റ്റര്‍ വെയ്റ്റ് മത്സരത്തിനു ശേഷം
പാക്വിയാവോ പരുക്ക് മറച്ചുവെച്ച് മത്സരത്തിനിറങ്ങിയെന്ന വെളിപ്പെടുത്തലുമായി പാക്വിയാവോയുടെ പ്രൊമോട്ടര്‍ ബോബ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെയ് വെതറിന്റെ പ്രതികരണം.  പരുക്ക് ഭേദമായി ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് മെയ് വെതര്‍ അറിയിച്ചത്.

എന്നാല്‍ പാക്വിയാവോയ്‌ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. അച്ചടക്കലംഘനം നടത്തിയതിന് ഒരു വര്‍ഷം വരെ പക്വിയാവോക്ക് വിലക്ക് ഏര്‍പ്പടുത്തിയേക്കുമെന്നാണ് വിവരം. വന്‍ തുക മുടക്കി മത്സരം കാണാനെത്തിയവരും പക്വിയാവോക്കതിരെ കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്. വഞ്ചനാകുറ്റമാണ് അവര്‍ പക്വിയാവോവില്‍ ആരോപിക്കുന്നത്.

 

വെബ്ദുനിയ വായിക്കുക