അമേരിക്കയിലെ മിഷിഗണിൽ മലയാളിയായ യുവ ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ഡോ. രമേശ്കുമാറാണ്(32) കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മാവേലിക്കര സ്വദേശിയും അമേരിക്കയിലെ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡൻറുമായ ഡോ. നരേന്ദ്ര കുമാറിന്റെ മകനാണ് മരിച്ച രമേശ്കുമാര്‍. കാറിന്റെ പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.