വിവാഹപന്തലില്‍ വരനും വധുവും തമ്മിലടിച്ചു; സര്‍വ്വം '' ടമാര്‍ പഠാര്‍ ''

Webdunia
ബുധന്‍, 12 നവം‌ബര്‍ 2014 (16:18 IST)
വിവാഹത്തിന് ഒരുങ്ങുന്ന യുവ മിഥുനങ്ങള്‍ക്കായി  ഇതാ ഒരു ചൂടന്‍ വാര്‍ത്ത. വിവാഹ പന്തലില്‍ വരന്‍ വധുവിന്റെ കഴുത്തിന് പിടിച്ച് നിര്‍ത്തി രണ്ടു കവിളും തല്ലിപ്പൊളിച്ചു. ഇതോടെ വിവാഹം താറുമാറുമായി വരനെതിരെ വധുവും വീട്ടുകാരും പരാതി നല്‍കുകയും ചെയ്തു.

ശ്രീലങ്കയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹ ചടങ്ങിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്. ശ്രീലങ്കയിലെ കാംബുരുപിടിയയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. നീണ്ടു നിന്ന ചടങ്ങുകള്‍ക്ക് ശേഷം അവശനായിരുന്ന വരനോട് നൃത്തം ചെയ്യുന്നതിനായി വധു ക്ഷണിച്ചു. താന്‍ മടുത്തെന്നും ഇനി നൃത്തം ചെയ്യാന്‍ പറ്റില്ലെന്നും അറിയിച്ചെങ്കിലും വധു ഇത് ചെവിക്കൊണ്ടില്ല. വീണ്ടും വേദിയിലേയ്ക്ക് വരാന്‍ വധു വരനോട് ആവശ്യപ്പെട്ടപ്പോള്‍ ചാടിയെണീറ്റ യുവാവ് വധുവിന്റെ കഴുത്തില്‍ പിടിച്ച് തള്ളുകയായിരുന്നു. രണ്ടു കവിളിലും അടിയും കിട്ടിയതോടെ യുവതിയും തിരിച്ച് തല്ലി. വധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പടെ കൂടി നിന്നവരെല്ലാം ഞെട്ടി.

വധുവിന്റെ അമ്മ ബോധരഹിതയായി. വധുവിന്റെ കഴുത്തിന് പരിക്കേറ്റു. തുടര്‍ന്ന് വിവാഹ വേഷത്തില്‍ തന്നെ വധു ആശുപത്രിയിലായി. പിന്നീട് വധുവിന്റെ വീട്ടുകാര്‍ വരനെതിരെ പരാതി നല്‍കുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വരന്‍ വധുവിനെ കാണാനെത്തുകയും തന്നോടൊപ്പം വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വധു വരന്റെ ക്ഷണം നിരസിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.