കന്യകയ്ക്ക് 50,000, വിവാഹിതയാണെങ്കില്‍ 30,000 മതി, സ്ത്രീകള്‍ക്ക് സൌദി വിലയിട്ടു..!

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2015 (14:18 IST)
വിവാഹകമ്പോളത്തില്‍ സ്ത്രീകള്‍ക്ക് വിലനിശ്ചയിച്ച് സൌദി ഭരണകൂടം. വിവാഹത്തിനായി വധുവിന് വരന്‍ നല്‍കേണ്ട മെഹര്‍ മൂല്യമാണ് സൌദി നിശ്ചയിച്ചിരിക്കുന്നത്. കന്യകയായ യുവതിയാണെങ്കില്‍ അവ്ല്ക്ക് 50,000 റിയാല്‍ മെഹര്‍ നല്‍കണമെന്നാണ് സൌദി പറയുന്നത്. അതേസമയം മുമ്പ് ഒരു വിവാഹം കഴിച്ച് പുനര്‍ വിവാഹത്തിനായി നില്‍ക്കുന്നവളാണെങ്കില്‍ 30,000 റിയാല്‍ നല്‍കിയാല്‍ മതിയത്രേ!

ഇസ്‌ളാമിക നിയമം അനുസരിച്ച്‌ വിവാഹം കഴിക്കുമ്പോള്‍ വരന്‍ വധുവിനാണ്‌ വിവാഹ മൂലം നല്‍കേണ്ടത്‌. ഇത് മുതലെടുത്ത് സുന്ദരികളായ യുവതികളെ വിവാഹം ക്ഴിച്ചു നല്‍കാന്‍ വന്‍ തുകയാണ് മാതാപിതാക്കള്‍ ഇടാക്കിയിരുന്നത്. വിവാഹമൂല്യം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ സൗദിയില്‍ അവിവാഹിതകളുടെ എണ്ണം കൂടിയതോടെയാണ് പുതിയ നടപടി വന്നിരിക്കുന്നത്.

മെഹര്‍ തുക കൂട്ടിക്കൊണ്ട് പോയി തുക ഒരു ദശലക്ഷം ഡോളറിന്‌ മുകളില്‍ വരെ ആയിരുന്നു. മെഹര്‍ മൂല്യം കൂടിയതോടെ സൗദിയില്‍ അവിവാഹിതരായ സ്‌ത്രീകളുടെ എണ്ണം ഏകദേശം നാലു ദശലക്ഷമായി ഉയര്‍ന്നു. സുന്ദരികളായ വധുക്കളുടെ മാതാപിതാക്കളാണ്‌ മെഹര്‍ ഇങ്ങിനെ കൂട്ടിക്കൂട്ടി കൊണ്ടുപോയത്‌. ഇതോടെയാണ്‌ വിവാഹമൂല്യത്തിന്റെ പരിധി നിര്‍ണ്ണയിക്കാന്‍ സൗദി രാജകീയ കല്‍പ്പന പുറപ്പെടുവിച്ചത്‌. തീരുമാനം അംഗീകരിക്കാന്‍ മെക്കയിലെ എമിര്‍ ഖാലിദ്‌ അല്‍ ഫൈസല്‍ രാജകുമാരന്‍ എല്ലാ ഗോത്രനേതാക്കളോടും അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്‌.