യുവതിയെ കല്യാണം കഴിച്ചു, വൃദ്ധന് ഇപ്പോള്‍ ഉറക്കമേയില്ല!!!

വെള്ളി, 30 ജനുവരി 2015 (15:29 IST)
തന്നേക്കാള്‍ 57 വയസ് കുറഞ്ഞ യുവതിയെ ജീവിത സഖിയാക്കിയ വൃദ്ധന്റെ ഉറക്കം പോയി. ഭാര്യ തന്നേക്കള്‍ ചെറുപ്പക്കാരായ ആരുടെയെങ്കിലു കൂറെ ഓടിപ്പോകുമോ എന്ന് പേടിച്ചാണ് ഭര്‍ത്താവ് ഉറക്കമൊഴിച്ച് വീടിനു കാവലിരിക്കുന്നത്. ബിസനസ് പ്രമുഖനും ശതകോടീശ്വരനുമായ റിച്ചാര്‍ഡ് ലംഗര്‍ ആണ് വാര്‍ധക്യത്തില്‍ വലിയ ടെന്‍ഷന്‍ അനുഭവിച്ച് നടക്കുന്നത്. 
 
ഓസ്ട്രിയക്കാരായ 82കാരന്‍ ലംഗറും ജര്‍മ്മന്‍ ടിവി അവതാരകയും 'പ്‌ളേ ബോയ്' മാഗസിന്റെ മുന്‍ മോഡലുമായ 25കാരിയായ കാത്തി ഷ്മിറ്റ്‌സും തമ്മില്‍ ഏഴ് മാസത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ അന്നുമുതല്‍ ഭാര്യ തന്നെ വഞ്ചിക്കുമോ എന്നാണ് ലംഗറിന്റെ പേടി. എന്നാല്‍ ലംഗറിന്റെ സ്വഭാവം തനിയ്ക്ക് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സമ്പത്തിനെയല്ല താന്‍ സ്‌നേഹിയ്ക്കുന്നതെന്നും കാത്തി പറയുന്നു. 
 
അതേസമയം പണത്തോടും ആഡംബര ജീവിതത്തോടും വളരെ താല്‍പ്പര്യമുള്ള കാത്തി തന്നെ കെട്ടിയത് സ്വത്ത് കണ്ടിട്ടാണെന്ന് ലിംഗറിന് നന്നായറിയാം. അതുകൊണ്ടുതന്നെ എത്ര സ്‌നേഹമുണ്ടെന്ന് പറഞ്ഞാലും നവവധുവിനെ വൃദ്ധന് അത്ര വിശ്വാസം പോര. നിരന്തരം വിവാദങ്ങള്‍ ഉണ്ടാക്കി വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന ബിസിനസുകാരനാണ് ലിംഗര്‍. നാലില്‍ ഏറെ വിവാഹം കഴിയ്ക്കുകയും കോടികള്‍ വാഗ്ദാനം ചെയ്ത് കിം കാദഷിയാനെ ഡേറ്റിംഗിന് ക്ഷണിയ്ക്കുകയും ചെയ്ത് വാര്‍ത്ത സൃഷ്ടിച്ചിട്ട് കാലം കുറച്ചുകഴിഞ്ഞതേയുള്ളു. അതിനിടയിലാണ് പുതിയ പണിയുമായി ഇയാള്‍ വീണ്ടും രംഗത്തെത്തിയത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക