ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കപ്പ് നേടാന്‍ ഇംഗ്ലണ്ടിനെ സഹായിക്കാമെന്ന് ഇറ്റലിയുടെ സൂപ്പര്‍താരം മരിയോ ബെല്ലോട്ടെല്ലിയുടെ വാഗ്ദാനം. പക്ഷെ പ്രതിഫലമായി പകരമായി എലിസബത്ത് രാജ്ഞി തന്റെ കവിളില്‍ ചുംബിക്കാമെന്നു മാത്രമെ ബെല്ലോട്ടെല്ലിക്കു നിര്‍ബന്ധമുള്ളു.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇറ്റലിക്ക് വേണ്ടി വിജയഗോള്‍ നേടിയത് ബെല്ലോട്ടെല്ലിയായിരുന്നു. മത്സരത്തില്‍ കോസ്റ്റാറിക്കയെ ഇറ്റലി പരാജയപ്പെടുത്തുക വഴി ഇംഗ്ലണ്ടിനെ കപ്പ് നേടാന്‍ സഹായിക്കാമെന്നാണ് സൂപ്പര്‍താരത്തിന്റെ വാഗ്ദാനം. ട്വിറ്ററിലൂടെയാണ് ബെല്ലോട്ടെല്ലി തന്റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ചത്.
ട്വിറ്ററില്‍ 2.36 മില്യണ്‍ ഫോളോവേഴ്‌സാണ് ബെല്ലോട്ടെല്ലിക്ക് ഉള്ളത്. എന്നാല്‍ മത്സരത്തില്‍ കോസ്റ്റാറിക്കയെ ഇറ്റലി തോല്‍പ്പിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന് ലോകകപ്പ് സാധ്യതകള്‍ തുറന്നുകിട്ടും. അവസാന മത്സരങ്ങളില്‍ ഇറ്റലി, ഉറുഗ്വായെയും ഇംഗ്ലണ്ട് കോസ്റ്റാറിക്കയെയും തോല്‍പ്പിച്ചാല്‍ ഇറ്റലിയും ഇംഗ്ലണ്ടും രണ്ടാം റൗണ്ടിലെത്തും.