ക്യാന്റ് ക്രഷ് അമിതമായി കളിച്ചു; യുവാവിന് കൈവിരലിന്റെ ചലന ശേഷി നഷ്ടമായി

ബുധന്‍, 15 ഏപ്രില്‍ 2015 (17:13 IST)
ക്യാന്റ് ക്രഷ് അമിതമായി കളിച്ച അമേരിക്കക്കാരന് കൈവിരലിന്റെ ചലന ശേഷി നഷ്ടമായി. 29 വയസ്സുള്ള യുവാവിനാണ് ഈ ദുരവസ്ഥയുണ്ടായത്. ഇയാള്‍ കഴിഞ്ഞ എട്ട് ആഴ്ചയായി   തുടര്‍ച്ചയായി കളിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പട്ടാളത്തില്‍ നിന്നും അടുത്തയിടെ വിരമിച്ച യുവാവിന് വേറെ ജോലിയൊന്നും കിട്ടിയിരുന്നില്ല. ഇതിനാലാണ് ഇയാള്‍ കാന്റി ക്രാഷ് കളിക്കാന്‍ തുടങ്ങിയത്.

ഈ ഗെയിമെനിന്റെ 80 റൗണ്ടുകള്‍ പൂര്‍ത്തിയാക്കിയ ഇയാള്‍ പതിവ് പോലെ കഴിഞ്ഞ ദിവസം ഗെയിം കളിയ്ക്കാന്‍ തുടങ്ങവെയാണ് തള്ളവിരള്‍ അനക്കാന്‍ സാധിക്കുന്നില്ല എന്നറിഞ്ഞത്. ഇയാളുടെ ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് പരിഹരിക്കാനായി ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
 

വെബ്ദുനിയ വായിക്കുക