സെപ്റ്റംബർ 28 ; അന്ന് ചന്ദ്രന്‍ രക്തവര്‍ണമാകും, ഭൂമി അതീഭീകരമായി വിറയ്ക്കും, ലോകാവസാനം ആരംഭിക്കും...!

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (16:33 IST)
നാല് ചന്ദ്രഗ്രഹണങ്ങള്‍ അടുത്തടുത്ത് സംഭവിച്ചാല്‍ അത് ലോകാവസാനത്തിന്റെ സൂചനകളാണെന്നാണ് യഹൂദമത വിശ്വാസം. ഈ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തരത്തില്‍ സെപ്റ്റംബർ 28 നു സംഭവിക്കുന്ന ചന്ദ്രഗ്രഹണം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ സംഭവിക്കുന്ന നാലാമത്തെതാണ്. ഇതോടെ പാശ്ചാത്യ നാടുകളില്‍ ലോകാവസാന ഭീതി പടര്‍ന്നുപിടിച്ചു തുടങ്ങി.

ലോകാവസാനത്തിനു മുന്നോടിയായി ചന്ദ്രന്‍ രക്തവര്‍ണമാകുമെന്നാണ് വിശ്വാസം. സെപ്റ്റംബര്‍ 28ന്‍ നടക്കാന്‍ പോകുന്ന ഗ്രഹണ സമത്ത് ചന്ദ്രന്‍ രക്തവര്‍ണമാകുമെന്നാണ് ശാസ്ത്രലോകം ഒരുമിച്ച് പറയുന്നത്. ഇതോടെ ലോകാവസാനത്തിന്റെ പ്രവാചകരും സജീവമായി. ഇതു വരെ ആളുകളെ ഭയപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മാരകമാണ് സെപ്റ്റംബർ 28 നു പ്രവചിച്ചിരിക്കുന്ന ലോകാവസാനം.

മാർക്ക് ബ്ലിറ്റ്സ്, ജോൺ ഹാഗീ എന്നീ രണ്ടു പ്രമുഖ ക്രിസ്ത്യൻ പ്രബോധകരാണ് ലോകാവസാനം പ്രവചിച്ചുകൊണ്ട് വന്നിരിക്കുന്നത്. ഭൂമിയുടെ അവസാനം ഭൂമികുലുക്കത്തോടെ ആയിരിക്കുമെന്നാണ് ബ്ലിറ്റ്സ് പ്രവചിച്ചിരിക്കുന്നത്. രക്തചന്ദ്രഗ്രഹണ ദിവസം അതി ഭയങ്ങര ഭൂമികുലുക്കം ഉണ്ടാകുമെന്നു പല യഹൂദ പ്രമുഖരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതോടെ ആകെ ഭയചകിതരായ ആളുകള്‍ ലോകാവസാനത്തേ നേരിടാനുള്ള തയ്യാറെടുപ്പിലാണ്. പ്രകൃതി ദുരന്തങ്ങളാല്‍ ലോകാവസാനം സംഭവിക്കുകയാണെങ്കില്‍ ജീവന്‍ രക്ഷപ്പെട്ടല്‍ അതിജീവിക്കാനായി പലരും യുദ്ധ സാഹചര്യങ്ങളേപ്പോലും അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഭക്ഷ്യധാന്യ കലവറ സജ്ജീകരിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.

ചന്ദ്രഗ്രഹണം ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ സത്യത്തില്‍ ആരേയും ഭയചകിതരാക്കും.  2014 ൽ ഏപ്രിൽ 14 (പെസഹാ), ഒക്ടോബർ 8 (കൂടാരത്തിരുനാൾ ദിനം), എന്നീ വിശുദ്ധ ദിനങ്ങളിലാണ് ചന്ദ്രഗ്രഹണമുണ്ടായത്. ഈ വർഷം പെസഹാദിനമായ ഏപ്രിൽ നാലിനായിരുന്നു മൂന്നാമത്തെ ചന്ദ്രഗ്രഹണം. ഇനി വരുന്ന ചന്ദ്രഗ്രഹണം സംഭവിക്കുന്നത് സെപ്റ്റംബർ 28 ടെട്രാഡ് എന്ന വിശുദ്ധ ദിവസണ്. ഇതൊന്നും യാദൃഛികമായി സംഭവിച്ചതല്ലെന്നും ഇതെല്ലാം സൂചനകളാണെന്നുമാണ് ലോകാവസാന പ്രവാചകര്‍ പറയുന്നത്.

ഏതായാലും മതവിശ്വാസികളും അവിശ്വാസികളും ഒരു പോലെ ലോകാവസാനത്തെ ഭയക്കുന്നു. ലോകാവസാനമെന്ന പ്രകൃതിദുരന്തത്തിലൂടെ സംഭവിക്കുമെന്നു വിശ്വസിക്കുന്നവർ ഭക്ഷണം ശേഖരിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. ക‌ഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഭക്ഷണ സാധനങ്ങളുടെ വിൽപന 500 ശതമാനം വർധിച്ചുവെന്നു കടയുടമകൾ സാക്ഷ്യപ്പെടുത്തുന്നു.