യേശു ക്രിസ്തുവിന്റെ ഭാര്യയായിരുന്നു മഗ്ദലനാ മറിയയെന്നും, ഇവര്‍ക്ക് രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നതായും 1500 വര്‍ഷം പഴക്കമുള്ള കൈയെഴുത്ത് രേഖ പറയുന്നു. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രററിയില്‍ സൂക്ഷിച്ചിരിക്കുന്ന അറാമിക് ഭാഷയിലെ ഒരു ലേഖനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്ര രേഖകള്‍ ശേഖരിച്ച് എഴുതിയ ലോസ്റ്റ് ഗോസ്പല്‍ (നഷ്ടപ്പെട്ട സുവിശേഷം) എന്ന പുതിയ കൃതിയിലാണ് ക്രിസ്തുവിനെ മഗ്ദലനാ മറിയം വിവാഹം കഴിച്ചിരുന്നതായും ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നത്. ഇരുവരുടെയും കുട്ടികളുടെ പേര് ഉടന്‍ പുറത്ത് വിടുമെന്നും പുസ്ത്കത്തിന്റെ പ്രസാധകര്‍ പറഞ്ഞു.
ക്രിസ്ത്യന്‍ വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ യേശു ക്രിസ്തുവിന്റെ മാതാവായി പറയുന്നത്
മഗ്ദലനാ മറിയത്തെയാണ്. എന്നാല്‍ ഈ കാര്യം പാടെ അവഗണിച്ചാണ് ബുക്ക് വിവര്‍ത്തനം ചെയ്ത് പ്രഫസര്‍ ബാരി വില്‍സണും എഴുത്തുകാരനായ സിംച ജാകോവിച്ചും പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്.
ഇവരുടെ വിവര്‍ത്തന പ്രകാരം യേശു ക്രിസ്തുവിന്റെ ഭാര്യയായിരുന്നു മഗ്ദലനാ മറിയമെന്നും. ഇരുവര്‍ക്കും രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നുവെന്നുമാണ് പറയുന്നത്. ബൈബിളില്‍ പറയുന്ന അമ്മയും മകനുമെന്ന ബന്ധത്തെ ലോസ്റ്റ് ഗോസ്പല്‍ തള്ളിക്കളയുകയും ചെയ്തു. അതേസമയം പുതിയ പരാമര്‍ശങ്ങള്‍ ലണ്ടന്‍ ചര്‍ച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. നേരത്തെയും ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.