ലോകത്തിന്റെ ഒരു കോണിൽ നിന്നു മറുകോണിലെത്താൻ കുറഞ്ഞത് ഒരു ദിവസമെങ്കിലും വേണ്ടി വരും. അതും നിര്‍ത്താതെ പറന്നാല്‍ മാത്രം. എന്നാല്‍ അതിനൊക്കെ ആര്‍ക്കാണ് നേരം. വെറും നാലുമണിക്കൂറിനുള്ളില്‍ ലണ്ടണില്‍ നിന്ന് സിഡ്നിയിലെത്താമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇനി വിശ്വസിക്കാതെ തരമില്ല. ലണ്ടണില്‍ നിന്ന് ബഹിരാകാശം വഴി സിഡ്നിയിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ പറ്റുന്ന യാത്രാ പദ്ധതി അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകാന്‍ പോകുന്നു...!
റിയാക്ഷന്‍ എൻജിൻസ് എന്ന കമ്പനിയാണ് പുതിയ സംരംഭവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്പെയ്സ് എൻജിൻ ടെക്നോളജി ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്പെയ്സ് ജെറ്റ് വിമാനം സ്കൈലോൺ എന്ന പേരിൽ നിർമിക്കുവാനാണ് കമ്പനിയുടെ പദ്ധതി. പുനർവിക്ഷേപണത്തിന് ഉപയോഗിയ്ക്കാവുന്ന (രണ്ടാമതും ഉപയോഗിക്കാവുന്ന) സ്പെയ്സ് എൻജിൻ നിർമിക്കുക എന്ന സംരംഭത്തിലാണ് റിയാക്ഷന്‍ എൻജിൻസ്. സബ്രേ (Sabre) എന്നാണ് ഈ സ്പെയ്സ് എൻജിനു നൽകിയിരിക്കുന്ന പേര്.
സബ്രെ എൻജിൻ Synergistic Air-Breathing Rocket Engine എന്നതിന്റെ ചുരക്കപ്പേരാണ്. സാധാരണ വിമാന എൻജിനും റോക്കറ്റ് എൻജിനും ചേർന്നുള്ള സങ്കരരൂപം ബ്രിട്ടിഷ് റോക്കറ്റ് വിദഗ്ധൻ അലൻ ബോണ്ട് രൂപകൽപന ചെയ്തത് ഭൂമിയുടെ അന്തരീക്ഷത്തിൽനിന്നു ബഹിരാകാശത്തേക്കും തിരിച്ചും ഗതിമാറാനുള്ള സവിശേഷ കഴിവ് ബഹിരാകാശത്തേക്കുയരാൻ സ്കൈലണിനു ശേഷി നൽകുന്നത് ഈ കരുത്തൻ എൻജിൻ.
റൺവേയിലൂടെ ഓടി വേഗത കൈവരിയ്ക്കുന്ന ഈ വിമാനത്തിനു റോക്കറ്റ് മോഡിലേയ്ക്കു മാറുന്നതിനു മുൻപു തന്നെ ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗം കൈവരിക്കാനാകും. വിമാന എന്‍ജിനിലേയ്ക്കു വൻവേഗതയിൽ പ്രവേശിയ്ക്കുന്ന ചൂടു കാറ്റിനെ എങ്ങനെ നിയന്ത്രിയ്ക്കാനാവുമെന്നതാണു റിയാക്ഷനിലെ എൻജിനീയർമാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചൂടു വായുവിനെ തണുപ്പിച്ചതിനു ശേഷമാണു കംപ്രസ് ചെയ്ത് ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതാണു ശാസ്ത്രജ്ഞരുടെ മുന്നിലുള്ള വലിയ വെല്ലുവിളി.
എന്നാല്‍ പദ്ധതിക്ക് വളരെയേറെ മെച്ചങ്ങളുണ്ട്. ചെലവുകുറഞ്ഞ ബഹിരാകാശ യാത്ര, ആവർത്തിച്ച് ഉപയോഗിക്കാം, പൈലറ്റില്ല, വിദൂര നിയന്ത്രിതം. ബഹിരാകാശത്തേക്ക് യാത്രക്കാരുമായി പോകാം, 15 ടൺ ചരക്ക് എത്തിക്കാം, ഉപഗ്രഹവിക്ഷേപണത്തിനും ഉപയോഗിക്കാം∙ ചക്രക്കൂടുപയോഗിച്ച് തിരശ്ചീനമായിത്തന്നെ ടേക്ക് ഓഫും ലാൻഡിങ്ങും നടത്താം. ശബ്ദവേഗത്തിന്റെ അഞ്ചരയിരട്ടിയിൽനിന്നു തുടങ്ങി ബഹിരാകാശത്തെത്തിയാൽ, ദ്രവ ഓക്സിജൻ ഇന്ധനമാക്കി ശബ്ദവേഗത്തിന്റെ 27 ഇരട്ടി വരെ വേഗത്തിലേക്ക് മാറും.
പദ്ധതിക്ക് കമ്പനിയിൽ 20.6 മില്യൺ യൂറോ നിക്ഷേപിച്ചിരിക്കുകയാണു ബിഎഇ സിസ്റ്റംസ്. 20 ശതമാനം ഓഹരിയാണു ബിഎഇ ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ബിഎഇയ്ക്കു പുറമെ 60 മില്യൺ യൂറോ ബ്രിട്ടീഷ് സർക്കാരും റിയാക്ഷനിൽ നിക്ഷേപിയ്ക്കുന്നുണ്ട്. ഈ ദശാബ്ദത്തിന് അവസാനത്തേയ്ക്കു ബഹിരാകാശ ജെറ്റ് ഭൗമതല പരീക്ഷണത്തിനു തയ്യാറാകുമെന്നും 2025 നു വിക്ഷേപണയോഗ്യമാക്കുമെന്നാണു കമ്പനി യുടെ വാഗ്ദാനം.