സൌദി രാജാവിന് രഹസ്യ ക്രിസ്ത്യന്‍ ഭാര്യ

Webdunia
വ്യാഴം, 12 ജൂണ്‍ 2014 (16:07 IST)
മരണമടഞ്ഞ സൌദി മുന്‍ രാജാവ് ഫഹദ് ബിന്‍ അബ്ദുള്‍ അസീസിന് ക്രിസ്ത്യന്‍ വിശ്വാസിയായിരുന്ന രഹസ്യ ഭാര്യയുണ്ടായിരുന്നെന്ന് തെളിഞ്ഞു. ജനാന്‍ ജോര്‍ജ്ജ് ഹാര്‍ബ് എന്ന് ക്രിസ്ത്യന്‍ യുവതിയുമായിട്ടായിരുന്നു രാജാവിന് രഹസ്യ ബന്ധം ഉണ്ടായിരുന്നത്.

രാജാവിന്റെ മരണശേഷം ഈ ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ നേരത്തെ വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെന്ന് കാണിച്ച് ജനാന്‍ ജോര്‍ജ്ജ് ഹാര്‍ബ് കോടതിയെ സമീപിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. മുന്‍ രാജാവ് ഫഹദ് ബിന്‍ അബ്ദുള്‍ അസീസിന്റെ മകനെതിരെയാണ് ഇവര്‍ ലണ്ടനില്‍ കേസ് കൊടുത്തിരുന്നത്.

2003ല്‍ ലണ്ടനിലെ ഡോര്‍ഷെസ്റ്റര്‍ ഹോട്ടലില്‍ വെച്ച് രാജകുമാരന്‍ ജനാനുമായി കരാറില്‍ എത്തിയത്. ഈ ബന്ധത്തില്‍ നിന്ന് പിന്‍വാങ്ങുന്നതിനായി ജനാന്‍ ഹര്‍ബിനും അവരുടെ രണ്ടു പെണ്‍മക്കള്‍ക്കുമായി 12 ദശലക്ഷം പൗണ്ടും ചെല്‍സിയിലെ രണ്ടു വസ്തുവകകളും കൈമാറാമെന്നായിരുന്നു രാജകുമാരന്റെ വാഗ്ദാനം.

തനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴാണ് ഫഹദ് രാജാവ് ജനാനെ വിവാഹം ചെയ്തതെന്നും. പിന്നീട് ഇദ്ദേഹം സ്ഥാനാരോഹണം നടത്തിയപ്പോള്‍ തന്നോട് രാജ്യം വിടാന്‍ പറയുകയുമായിരുന്നുവെന്നാണ് ജനാന്‍ വെളിപ്പെടുത്തിയത്. നീണ്ട പന്ത്രണ്ട് വര്‍ഷത്തിനൊടുവിലാണ് തനിക്ക് നീതി ലഭിച്ചതെന്ന് ജനാന്‍ പറഞ്ഞു.