ചൊവ്വയില്‍ ‘നേരേ ചൊവ്വേ’ ജീവിക്കാനാവില്ല!

Webdunia
ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:40 IST)
ചൊവ്വയില്‍ ‘നേരേ ചൊവ്വേ’ ജീവിക്കാനാവില്ല. കാരണം ചൊവ്വയില്‍ മനുഷ്യന് അതിജീവനം സാധ്യമല്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‍. വെറും 68 ദിവസം മാത്രമേ മനുഷ്യന് ചൊവ്വയില്‍ ജീവിക്കാനാകൂ. മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എംഐടി)യിലെ ഗവേഷകരാണ് പഠനം നടത്തുന്നത്.
 
രണ്ട് മാസത്തിനുള്ളില്‍ ചൊവ്വയിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുവരും. അതുകാരണം ചൊവ്വയില്‍ മനുഷ്യവാസത്തിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് മുമ്പ് അതിജീവനത്തിനുള്ള സാങ്കേതിക കാര്യങ്ങളെ കുറിച്ച് ചിന്തിക്കണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചൊവ്വയില്‍ മനുഷ്യ കോളനി എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച മാര്‍സ് വണ്‍ പദ്ധതി നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.