പാക് ചാര സംഘടനയായ ഐ എസ് ഐയ്ക്കെതിരേ വാര്‍ത്ത സംപ്രേഷണം ചെയ്തതിന് പാകിസ്ഥാനിലെ പ്രമുഖ ടിവിചാനലായ ജിയോ ടിവിയുടെ ലൈസന്‍സ് റദ്ദാക്കി. ഒരു കോടി പാക് രൂപ പിഴ ഈടാക്കാനും പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു. 15 ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്.