ഈജിപ്തില്‍ പ്രക്ഷോഭകര്‍ക്ക് വധശിക്ഷ
ബ്രദര്‍ഹുഡ് അനുകൂലികള്‍ അടക്കം പത്ത് ജനാധിപത്യ പ്രക്ഷോഭകര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. മുര്‍സിയെ പുറത്താക്കിയ സമയത്ത് രാജ്യത്ത് കലാപത്തിനു ശ്രമം നടത്തി, റോഡ് ഉപരോധിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്.
ബ്രദര്‍ഹുഡ് ഗൈഡന്‍സ് കൗണ്‍സില്‍ അംഗം അബ്ദുറഹ്മാന്‍ അല്‍ബാര്‍ ശിക്ഷവിധിക്കപ്പെട്ടവരിലുണ്ട്. ശിക്ഷിക്കപ്പെട്ടവര്‍ കോടതിവിധിയില്‍ പ്രതിഷേധിച്ച് ഹാളില്‍ ബഹളംവെച്ചു. ഈജിപ്തിലെ സൈനിക സര്‍ക്കാറിനെ സഹായിക്കുന്നതാണ് വിധിയെന്ന് അവര്‍ ആക്ഷേപിച്ചു.
ഇതേ കേസിലെ 38 പേരുടെ വിധി ജൂലൈ അഞ്ചിന് നടക്കുന്ന വിചാരണക്കു ശേഷം പ്രഖ്യാപിക്കുമെന്ന് ജഡ്ജി ഹുസൈന്‍ ഫരീദ് പറഞ്ഞു. ബ്രദര്‍ഹുഡ് രാജ്യത്തിന്റെ സമാധാനം നശിപ്പിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് സൈന്യത്തിന്റെ ആരോപണം.