മഹാമാരിയുമായുള്ള യുദ്ധത്തിൽ താങ്കൾ ജയിച്ചു: ചൈനീസ് പ്രസിഡന്റിനെ അഭിനന്ദിച്ച് കിം ജോങ്ങ് ഉൻ

വെള്ളി, 8 മെയ് 2020 (12:04 IST)
കൊറോണ മഹാമാരിയെ പിടിച്ചുകെട്ടിയതിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് അഭിനന്ദനം അറിയിച്ച് ഉത്തരക്കൊറിയൻ ഭരണാധികാരി  കിം ജോങ്ങ് ഉൻ.കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സന്ദേശത്തിൽ ചൈനീസ് പ്രസിഡന്റിനെ കിം അഭിവാദ്യം അറിയിക്കുകയും ആശംസ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
 
വളരെ പ്രതിസന്ധി സൃഷ്ടിച്ച ഒരു മഹാമാരിയുമായുള്ള യുദ്ധത്തിൽ‌ വിജയിക്കാനുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി എന്നാണ് കിമ്മിന്റെ വാക്കുകളെന്ന് കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍