ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്‍ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരെ വധിച്ചതായി റിപ്പോര്‍ട്ട്. ഭരണത്തെ വിമര്‍ശിച്ചതിന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെയും മുൻ കൃഷിവകുപ്പു മന്ത്രിയെയുമാണ് തലസ്ഥാനമായ പ്യോങ്യാങ്ങിലെ സൈനിക അക്കാദമിയിൽ ഈമാസം ആദ്യം വദിച്ചതെന്നുമാണ് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിമാനവേധ തോക്കുപയോഗിച്ചാണ് രണ്ടു പേരെയും വധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു ദക്ഷിണ കൊറിയ തയാറായിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ റി യോങ് ജിനിനെതിരെ അഴിമതിയാരോപണമാണു ചുമത്തിയിരുന്നത്.
നേരത്തെ റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവച്ച താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് ജോലിക്ക് അയക്കുമെന്ന് കിങ് ജോങ് ഉന്‍ പറഞ്ഞിരുന്നു. പ്രതീക്ഷിച്ച പ്രകടനം നടത്താതിരുന്നവരെ കടുത്ത ജോലികളാണ് രാജ്യത്ത് കാത്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
കല്‍ക്കരി ഖനിയിലേക്ക് അയക്കുന്നതിന് പുറമെ കായിക താരമെന്ന നിലയില്‍ രാജ്യത്ത് നിന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്ന പല സഹായങ്ങളും ഇല്ലാതാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റേഷന്‍ വെട്ടിക്കുറക്കുക, മോശം വീടുകളിലേക്ക് മാറ്റുക, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതാക്കുക എന്നീ ശിക്ഷകളാണ് താരങ്ങള്‍ക്കായി കിങ് ജോങ് നല്‍കുക.