10 അണുബോംബുകള്‍ ഒരുമിച്ച് പൊട്ടിയാല്‍ എന്താകും അവസ്ഥ ?; ഒരുകാലത്തും അമേരിക്ക ഇതുപോലെ ഭയപ്പെട്ടിട്ടുണ്ടാകില്ല!

വ്യാഴം, 12 ജനുവരി 2017 (14:14 IST)
ഉത്തര കൊറിയയുടെ അണുവ രഹസ്യങ്ങള്‍ ദക്ഷിണ കൊറിയ പുറത്തുവിട്ടതോടെ അമേരിക്കയും ഭയത്തില്‍. 10  അണുബോംബുകളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം കിങ് ജോണ്‍ ഉന്നിന്റെ ഉത്തര കൊറിയയുടെ കൈവശമുണ്ടെന്നാണ് അയല്‍ രാജ്യമായ ദക്ഷിണ കൊറിയ വ്യക്തമാക്കിയത്.

നിലവിലെ പ്ലൂട്ടോണിയത്തിന്റെയും യുറേനിയത്തിന്റെയും കണക്കുപ്രകാരം ഉത്തരകൊറിയ്‌ക്ക് 10 അണുബോംബുകള്‍  നിര്‍മിക്കാന്‍ സാധിക്കുമെന്നതാണ് അമേരിക്കയെ ഭയപ്പെടുത്തുന്നത്. ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ നേരത്തെ അമേരിക്ക പുറത്തു വിട്ടിരുന്നു.

വേണ്ടിവന്നാല്‍ അമേരിക്കയെ പോലും ആക്രമിച്ചേക്കുമെന്ന നിലപാടിലാണ് ഉത്തര കൊറിയ. അമേരിക്കയുടെ അടുപ്പക്കാരും ഉത്തര കൊറിയയുടെ ശത്രു രാജ്യവുമായ ദക്ഷിണ കൊറിയയെ ആക്രമിക്കാന്‍ മടിയില്ലാത്ത കിങ് ജോണ്‍ ഉന്നിന്റെ നീക്കങ്ങള്‍ എന്താണെന്ന് ഇതുവരെ മനസിലാക്കാന്‍ അമേരിക്കയ്‌ക്ക് ആയിട്ടില്ല.

ചുരുങ്ങിയ കാലത്തിനിടയില്‍ അഞ്ച് ആണവ പരീക്ഷണങ്ങളും എണ്ണിയാലൊടുങ്ങാത്ത മിസൈല്‍ പരീക്ഷണങ്ങളും നടത്തിയ ഉത്തര കൊറിയ പ്രതിരോധ രംഗത്ത് അതിവേഗമാണ് മുന്നേറുന്നത്. 2016 അവസാനം ഉത്തര കൊറിയയുടെ പക്കൽ 50 കിലോയോളം പ്ലൂട്ടോണിയം ഉള്ളതായാണു ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്.

വെബ്ദുനിയ വായിക്കുക