ഉക്രൈനില്‍ പ്രക്ഷോഭത്തിന് ശക്തിയേറുന്നു. നൂറോളം വരുന്ന റഷ്യന്‍ അനുകൂലികള്‍ ഒഡേസ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയും തുടര്‍ന്ന് മാര്‍ച്ച് നടത്തുകയും ചെയ്തു. തുടര്‍ന്ന് ബന്ധികളാക്കിയവരെ ഉക്രൈന്‍ വിട്ടയ്ക്കുകയും ചെയ്തു.
40 പേരുടെ മരണത്തിനിടയാക്കിയ ഒഡേസ പ്രക്ഷോഭത്തില്‍ പൊലീസ് ജയിലിലാക്കിയവരെയാണ് ഉക്രൈന്‍ മോചിതരാക്കിയത്.
തീരനഗരമായ ഒഡേസയില്‍ കഴിഞ്ഞ ദിവസമാണ് നാല്‍പത്പേര്‍ കൊല്ലപ്പെട്ട വെടി വെയ്പ്പ് നടന്നത്. അക്രമ സംഭവങ്ങളില്‍ റഷ്യയും ഉക്രൈനും പരസ്പരം പഴിചാരി മാറിനില്‍ക്കുകയാണ്.