പാകിസ്താനില്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ ഒരാള്‍ മരിച്ചു. ദക്ഷിണ പാകിസ്താനിലാണ് റിക്ടര്‍ സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്.
ഭൂചലനത്തില്‍ നൂറിലധികമാളുകള്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ചികില്‍സ തേടിയതായി പറയുന്നു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം പാകിസ്താനിലെ നവാബാഷ് ആണ്.