ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍

Webdunia
ചൊവ്വ, 5 ജൂലൈ 2016 (10:43 IST)
നാസയുടെ ജൂനോ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. സൌരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അരികില്‍ അഞ്ചുവര്‍ഷം കൊണ്ട് 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂനോ എത്തിയത്.
 
ജൂനോ പേടകത്തെ ഗ്രഹത്തിന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ സുരക്ഷിതമായി എത്തിച്ചതായി നാസ അറിയിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതിനു ശേഷമാണ് ജൂനോ ദൌത്യം വിജയിച്ചത്.
വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകര്‍ഷണം അതിജീവിച്ചാണ് പേടകം ഭ്രമണപഥത്തിലേക്കു മാറിയത്.
 
ശബ്‌ദത്തിന്റെ 215 ഇരട്ടി വേഗത്തിലാണു 1600 കിലോഗ്രാം ഭാരമുള്ള ജൂനോ സഞ്ചരിച്ചിരുന്നത്. വ്യാഴത്തിനരികെ എത്തുമ്പോള്‍ വേഗം മണിക്കൂറില്‍ രണ്ടു ലക്ഷത്തി അറുപത്തിആറായിരം കിലോമീറ്റര്‍ എത്തിച്ചിരുന്നു. 35 മിനിറ്റോളം പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചശേഷമാണ് വേഗത കുറച്ചത്.

(ചിത്രത്തിന് കടപ്പാട് - നാസ)
Next Article