കൊവിഡ് വാസ്കിൻ സ്വീകരിച്ച് ജോ ബൈഡൻ, ലൈവായി കണ്ട് അമേരിക്കക്കാർ

Webdunia
ചൊവ്വ, 22 ഡിസം‌ബര്‍ 2020 (08:02 IST)
വാഷീങ്ടൺ: കൊവിഡ് 19 പ്രതിരോധ വക്സിൻ സ്വീകരിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കൊവിഡ് വാക്സിൻ സ്വീകരിയ്ക്കുന്നതിൽ അമേരിയ്ക്കൻ ജനതയുടെ ആതമവിശ്വാസം വർധിപ്പിയ്കുന്നതിന്റെ ഭാഗമായാണ് ജോ ബൈഡൻ വാസ്കിൻ സ്വീകരിച്ചത്. ബൈഡൻ വാക്സിൻ കുത്തിവയ്പ്പെടുക്കുന്നത് ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്തിരുന്നു. ഡെലവരയിലെ നെവാർകിലുള്ള ക്രിസ്റ്റ്യൻ ആശുപത്രിയിലെത്തിയാണ് ബൈഡൻ ഫൈസറിന്റെ കൊവിഡ് വാസ്കിൻ സ്വീകരിച്ചത്.
 
കൊവിഡ് 19നെ അതിജീവിയ്ക്കാൻ സമയമെടുക്കും. അതുവരെ ആളുകൾ മാസ്ക് ധരിയ്കുകയും വിദഗ്ധരുടെ നിർദേശങ്ങൾ പാലിയ്കുകയും ചെയ്യുക. ഇത് ഒരു തുടക്കമാണ്. യാത്ര ചെയ്യേണ്ട അത്യാവശ്യങ്ങൾ ഇല്ല എങ്കിൽ അതിന് മുതിരാതിരിയ്ക്കുക എന്നതും പ്രധാനമാണ്. വാക്സിൻ ഗവേഷണത്തിൽ പങ്കാളികളായ ഗവേഷകരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിർവഹിയ്കുന്ന ആരോഗ്യ പ്രവർത്തകരെയും ട്രം‌പ് അഭിനന്ദിച്ചു, റെക്കോർഡ് വേഗത്തിലുള്ള വാക്സിൻ ഗവേഷണത്തിന് നേതൃത്വം നൽകിയ ട്രംപ് ഭരണകൂടവും അഭിനന്ദനം അർഹിയ്ക്കുന്നു എന്ന് പറയാനും ബൈഡൻ മടിച്ചില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article