രാജ്യത്തെ ബാങ്കുകൾ തുടർച്ചയായി തകരുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് പ്രതികരിക്കാതെ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപോയി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. വാർത്താസമ്മേളനത്തിൽ സിലിക്കൻ വാലി ബാങ്ക് തകർന്നതിനെ പറ്റിയുള്ള ചോദ്യം ഉയർന്നതോടെയാണ് ബൈഡൻ ഇറങ്ങിപോയത്. ബാങ്ക് തകർന്നത് എന്തുകൊണ്ട് എന്ന് സംബന്ധിച്ച് നിങ്ങൾക്ക് എന്തെല്ലാം അറിയാം? ഇതൊരു തരംഗമായി തുടരില്ലെന്ന് ഉറപ്പ് നൽകാനാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകൻ്റെ ചോദ്യം.