വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി; വിപ്ലവ തീരുമാനവുമായി കേരളത്തിലെ സര്‍വകലാശാല !

ശനി, 14 ജനുവരി 2023 (08:32 IST)
വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്). ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിക്കുള്ള ആനുകൂല്യമാണ് വിദ്യാര്‍ഥിനികള്‍ക്കുണ്ടാകുക. കേരളത്തില്‍ ആദ്യമായാണ് ആര്‍ത്തവ അവധി പരിഗണിക്കുന്നത്. സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ നിര്‍ബന്ധമായ 75 ശതമാനം ഹാജരിലാണ് ഇളവ്. 75 ശതമാനത്തില്‍ കുറവ് ഹാജരുള്ളവര്‍ വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് നിലവിലെ പദ്ധതി. എന്നാല്‍ ഇനി അത് വേണ്ട. പകരം പെണ്‍കുട്ടികള്‍ അപേക്ഷ നല്‍കിയാല്‍ മതി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍