എയർകാർഗോ വഴി കടത്തിയ രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി

എ കെ ജെ അയ്യര്‍

വെള്ളി, 13 ജനുവരി 2023 (17:58 IST)
കരിപ്പൂർ: എയർകാർഗോ വഴി റൈസ് കുക്കർ, ജ്യൂസ് മേക്കർ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ചു കടത്തിയ രണ്ടരക്കോടിയുടെ സ്വർണ്ണം പിടികൂടി. മൊത്തം 4.65 കിലോഗ്രാം സ്വർണ്ണമാണ് ആകെ പിടികൂടിയത്. കോഴിക്കോട് വിമാനത്താവളം വഴി കൂടെ യാത്രക്കാർ ഇല്ലാതെ ആൻ അക്കമ്പനീഡ് ബാഗേജ് ആയി രണ്ടു പേർ വിദേശത്തു നിന്ന് കൊടുത്തയച്ചതായിരുന്നു കാർഗോ വസ്തുക്കൾ.

ഇതിൽ ആദ്യത്തേത് കാപ്പാട് സ്വദേശിയായ കണ്ണൻചേരക്കണ്ടി ഇസ്മായിൽ എന്നയാളുടെ ബാഗേജിൽ നിന്നാണ് 2.334 കിലോഗ്രാം സ്വർണ്ണം പിടിച്ചത്. റൈസ് കുക്കർ, എയർ ഫ്രയർ എന്നിവയുടെ ഉള്ളിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചിരുന്നത്.  

രണ്ടാമത്തെ കേസിൽ മലപ്പുറം അരിമ്പ്ര സ്വദേശി നാനത്ത് അബ്ദുൽ റൗഫ് എന്നയാൾ അയച്ച ബാഗേജിൽ നിന്നാണ് 2.326 കിലോ സ്വർണ്ണം പിടിച്ചത്. ഫാൻ, റൈസ് കുക്കർ, ജ്യൂസ് മേക്കർ എന്നിവയിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. കാർഗോ കസ്റ്റംസിന്റെ സമയോചിതമായ ഇടപെടലിലാണ് ഇവ കണ്ടെത്തിയത്.

ഇത് കൂടാതെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ വന്നിറങ്ങിയ ഒരു യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണ മിശ്രിതം പിടികൂടി. ജിദ്ദയിൽ നിന്ന് റിയാദ് വഴി എത്തിയ മഞ്ചേരി തുവ്വൂർ പാലക്കാവേട്ട കാവണ്ണയിൽ അഷ്‌റഫ് എന്ന 54 കാരനാണ് 1.06 കിലോ സ്വർണ്ണമിശ്രിതം കൊണ്ടുവന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍