ഒരു കായിക വിനോദമെന്ന പേരിൽ നിന്നും ഫുട്ബോളിനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച ജോവോ ഹാവലാഞ്ച് (100) അന്തരിച്ചു. അന്താരാഷ്ട്ര ഒളിമ്പിക്സ് കൗൺസിൽ അംഗവും മുൻ അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റുമായിരുന്നു അദ്ദേഹം. ന്യുമോണിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1.1284615ഒളിമ്പിക്സിനെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരുന്നതിൽ ഹാവലാഞ്ച് വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
അന്താരാഷ്ട്ര ഒളിമ്പിക്സ് കമിറ്റിയിൽ 48 വർഷം തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചു. കായികരംഗത്തെ ഏറ്റവും ശക്തനായ ഭരണധാരികാരിയായി അദ്ദേഹത്തെ മാറ്റിയതും 48 വർഷകാലത്തെ പ്രവർത്തനം തന്നെയായിരുന്നു. സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ ഒളിമ്പിക്സ് മത്സരങ്ങൾ അരങ്ങേറവെയാണ് അദ്ദേഹത്തിന്റെ മരണമെന്നതും വിചിത്രമായ സംഭവം തന്നെ.
ഫിഫ അധ്യക്ഷ പദവിയില്‍ രണ്ട് പതിറ്റാണ്ട് കാലം അരങ്ങുവാണ ഹവലാഞ്ച് പടിയിറങ്ങിയപ്പോഴേക്കും ഫുട്‌ബോളിന് വന്ന രൂപമാറ്റം ചെറുതായിരുന്നില്ല. ഫിഫയുടെ യൂറോപ്യനല്ലാത്ത ആദ്യത്തെ പ്രസിഡന്റായിരുന്നു ഹവലാഞ്ച്. ഫിഫയിലെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ അദ്ദേഹം എന്നും ഓർമിക്കപ്പെടും.