തങ്ങളുടെ പ്രലോഭനങ്ങള്‍ലും അവകാശങ്ങളിലും കുടുങ്ങി ജിഹാദിനായി എത്തിയ ശേഷം തിരികെ പോകാന്‍ ശ്രമിച്ച 116 പേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വകവരുത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടനയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഐഎസുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ച 116 പേരെ വകവരുത്തിയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊല്ലപ്പെട്ടവരുടെ എണ്ണം ഇതില്‍ കൂടുതല്‍ വരുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
ജിഹാദിനായി ഐഎസില്‍ ചേരുകയും പിന്നീട് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുകയും ചെയ്‌തവരെയാണ് ഐ.എസ് വകവരുത്തിയത്. അതേസമയം ആറ് മാസത്തിനകം ഐഎസ് വധിച്ച ആളുകളുടെ എണ്ണം 1,878ല്‍ കൂടുതല്‍ വരുമെന്നാണ് സംഘടന പറയുന്നത്. ബന്ധികളായി പിടിച്ചവരാണ് ഇവയില്‍ അധികവും. ഇതില്‍ തന്നെ 930 പേരും കിഴക്കന്‍ സിറിയയില്‍ നിന്നുള്ള സുന്നി ട്രൈബ് വിഭാഗത്തില്‍ നിന്നുള്ളവരാണ്. അല്‍ അസദിന്റെ 502 സൈനികരും കൊല്ലപ്പെട്ടവരില്‍ പെടുന്നു.
കൂടാതെ കൊലപ്പെടുത്തിയതില്‍ നാല് കുട്ടികളും എട്ട് സ്‌ത്രീകളും ഉള്‍പ്പെടെ 1,175 പേര്‍ സാധരണാക്കാരാണ്. ആറ് മാസം കൊണ്ട് അല്‍ ഖൊയ്‌ദയേക്കാള്‍ ഭീകര മുഖമുള്ള സംഘടനയായി മാറിയ ഇസ്ലാമിക് സ്‌റ്റേറ്റിനെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് പാശ്‌ചാത്യ ലോകം. ഇന്ത്യയില്‍ നിന്നും നിരവധി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.