കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികളുടെ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും പോകാന്‍ സന്നദ്ധരാണ്. എന്നാല്‍ അതിര്‍വരമ്പുകള്‍ കടന്ന് പോയാല്‍ അവരെ നമ്മള്‍ എന്ത് ചെയ്യണം? ജര്‍മ്മനിയില്‍ ആര്‍ട്ട് ഗാലറിയില്‍ ഇത്തരമൊരു അതിരുവിട്ട പ്രദര്‍ശം നടന്നു. തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് പൂര്‍ണത ലഭിക്കുന്നതിനായി ഇവിടെ യുവതി കാണികളുടെ മുമ്പില്‍ പൂര്‍ണ നഗ്നയായി നിന്നുകൊടുത്തു. കൂട്ടത്തില്‍ ഒരു കൈക്കുഞ്ഞും!
മിലോ മോയ്‌റോ (32) എന്ന കലാകാരിയാണ് പ്രദര്‍ശനത്തെ വിവാദമാക്കിയത്. പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് മുന്നില്‍ പൂര്‍ണനഗ്നയായി നഗ്നനായ കുഞ്ഞിനെയുമെടുത്ത് യുവതി കാണികള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. കലയാണെന്ന് പറഞ്ഞതുകൊണ്ട് പൊലീസിന് അവരെ പിടിക്കാനും ധൈര്യം വന്നില്ല എന്നതുകൊണ്ട് നേരം ഇരുളുന്നതുവരെ തുണിയില്ലാതെ യുവതിയും കുഞ്ഞും കാണികള്‍ക്കിടയില്‍ പ്രദര്‍ശനവസ്തുവായി നടന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ സദാചാര പൊലീസ് ഇല്ലാതിരുന്നതിനാല്‍ ചിത്ര പ്രദര്‍ശനവും നഗ്നതാ പ്രദര്‍ശനവും മുടക്കം കൂടാതെ നടന്നു എന്നുമാത്രം.
ജര്‍മ്മനിയിലെ എല്‍ഡബ്യുഎല്‍ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ മ്യൂസിയത്തിലാണ് സംഭവം നടന്നത്. 'നേക്കഡ് ലൈഫ് എക്‌സിബിഷന്‍' എന്ന പേരില്‍ നടത്തിയ പ്രദര്‍ശനത്തിലാണ് യുവതി തന്നെ പരിപൂര്‍ണ നഗ്നായി നടന്നത്. പ്രദര്‍ശനം കാണാനെത്തിയവരില്‍ അധികം പേരും യുവതിയെ വിമര്‍ശിച്ചപ്പോഴും യുവതിയുടെ നഗ്ന നടത്തത്തെ കലയാണെന്ന് പറഞ്ഞ് വാഴ്ത്തിയവരും കുറവല്ല. ഇത് ആദ്യമായിട്ടല്ല മിലോ ഇത്തരം സാഹസങ്ങള്‍ കാട്ടുന്നത് . മുന്‍പ് വിവിധ രാജ്യങ്ങളില്‍ നടന്ന ചിത്ര പ്രദദര്‍ശനങ്ങളിലും ദേഹത്ത് ചായം തേച്ചും അല്ലാതേയും ഒരു പ്രദര്‍ശന വസ്തുവായി മിലോ നിന്നിട്ടുണ്ട്.