ഇവാങ്ക ഈ മുറിയില്‍ വെയ്‌റ്റ് ചെയ്യുന്നത് എന്തിനാണെന്നറിയാമോ ?

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (15:04 IST)
കീഴ്‌വഴക്കം മറികടന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മകൾ ഇവാങ്കയ്‌ക്ക് വൈറ്റ് ഹൗസിൽ മുറി അനുവദിച്ചു. ഭരണകൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാത്ത ഇവാങ്കയ്‌ക്ക് യുഎസ് എക്സിക്യുട്ടീവ് അധികാരകേന്ദ്രവും കൂടിയായ വൈറ്റ് ഹൗസിൽ പ്രത്യേക പരിഗണനയുമുണ്ട്.

പുതിയ സാഹചര്യത്തില്‍ അമേരിക്കന്‍ രഹസ്യരേഖകൾ ഇവാങ്കയ്‌ക്ക് പരിശോധിക്കാന്‍ സാധിക്കും. കൂടാതെ പല ഫയലുകളും കാണാനും ഇവര്‍ക്ക് സാധിക്കും. എന്നാല്‍, ഭരണകൂടം ജോലിക്കെടുത്തിരിക്കുന്ന ഉപദേശകർക്കു സമാനമായ നിയമങ്ങൾ ഇവാങ്കയ്‌ക്ക് ബാധകമാണെന്ന് അവരുടെ അഭിഭാഷകൻ ജാമീ ഗോർലിക് വ്യക്തമാക്കി.

ഇവാങ്കയുടെ ഭർത്താവ് ജാർദ് കുഷ്നർ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉപദേഷ്ടാവാണ്. ഇദ്ദേഹത്തിന് വൈറ്റ് ഹൗസിൽ പ്രധാന സ്ഥാനമുണ്ട്. അതേസമയം, ഇവാങ്ക വൈറ്റ് ഹൗസില്‍ പതിവായി എത്തുന്നുണ്ട്.
Next Article