കടല്‍ക്കൊലക്കേസ്: ഇന്ത്യയിലെ സ്ഥാനപതിയെ തിരികെവിളിക്കുമെന്ന് ഇറ്റലി
വ്യാഴം, 18 ഡിസംബര്‍ 2014 (11:52 IST)
കടല്‍ക്കൊലക്കേസിലെ കേസിലെ പ്രതി മസിമിലിയാനോ ലത്തോരെയുടെ ജാമ്യ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിനെതിരെ ഇറ്റലി രംഗത്തെത്തി. ജാമ്യകാലാവധി നീട്ടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയിലെ ഇറ്റലിയുടെ സ്ഥാനപതിയെ തിരകെവിളിക്കുമെന്നാണ് ഇറ്റലി അറിയിച്ചിരിക്കുന്നത്.
സെറിബ്രല്‍ ഇസ്കെമിയാ ബാധിച്ച ലത്തോറെയ്ക്ക് കൂടുതല്‍ ചികിത്സയ്ക്കായി ഇറ്റലിയിലേക്ക് പോകാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ ചികിത്സ ആവശ്യമുണ്ടെന്നും ജനുവരിവരെ ഇറ്റലിയില്‍ കഴിയാന്‍ അനുവദിക്കണമെന്നും കാണിച്ച് ലത്തോരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു.
അതിനിടെ വിധിക്കെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍െറ പുതിയ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗേരിനി പറഞ്ഞു.ക്രിസ്മസിന് ഇറ്റലിക്കു പോകണമെന്ന കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോര്‍ ഗിറോണിന്റെ ആവശ്യവും കോടതി തള്ളി.