ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 ഡിസം‌ബര്‍ 2023 (08:17 IST)
ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയില്‍ തോന്നിയതുപോലെ ബോംബാക്രമണം നടത്തുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും ലോകത്തിന് മുന്നില്‍ ഇസ്രയേലിനുണ്ടായിരുന്ന പിന്തുണ നഷ്ടമാകുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. സംഘര്‍ഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇസ്രയേലിനെ അമേരിക്ക രൂക്ഷമായി വിമര്‍ശിക്കുന്നത്. 
 
അതേസമയം ഇസ്രയേലിലെ നെതന്യാഹു സര്‍ക്കാരാണ് ഇസ്രയേല്‍- പാലസ്തീന്‍ പ്രശ്‌നം രൂക്ഷമാക്കുന്നതെന്നും പരിഹരത്തിന് തടസം നില്‍ക്കുന്നതെന്നും ബൈഡന്‍ ആരോപിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍