ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഗാസയില്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്‌കൂളുകളിലാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. ഈ സ്‌കൂളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകകളായി പ്രവര്‍ത്തിക്കുകയായിരുന്നു. മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഒരു മാസത്തിനിടെ ഇസ്രായേല്‍ ഗാസയില്‍ തകര്‍ത്തത് 11 സ്‌കൂളുകളാണ്. ഇതുവരെ 150 ഓളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
യുദ്ധം ഉണ്ടായതിന് പിന്നാലെ അഭയാര്‍ത്ഥികളാക്കപ്പെട്ടവരാണ് ഇവിടെ താമസിച്ചു വന്നിരുന്നത്. അതേസമയം തങ്ങള്‍ ഹമാസിന്റെ കമാന്‍ഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണത്തില്‍ ഹാസന്‍ സലാമ, അല്‍നാസര്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.