വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ ഹമാസ് 11 പലസ്തീനികളെ വധിച്ചു

വെള്ളി, 22 ഓഗസ്റ്റ് 2014 (19:00 IST)
വിവരങ്ങള്‍  ഇസ്രയേലിന് ചോര്‍ത്തിയെന്ന് സംശയത്തില്‍ 11 പാലസ്തീനികളെ ഹമാസ് കൊലപ്പെടുത്തി.നേരത്തെ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

ഈ പതിനൊന്ന് പേരാണ്   കൊല്ലപ്പെട്ട നേതാക്കളെപ്പറ്റി വിവരം നല്‍കിതെന്ന് സംശയിച്ചാണ് ഹമാസ് ഇവരെ കൊലപ്പെടുത്തിയത്. വെസ്റ്റ് ബാങ്കിലും ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തുന്നവരുണ്ടെന്നും ഇവരേയും പിടികൂടുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്.





 




വെബ്ദുനിയ വായിക്കുക