വെടി നിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുന്നു. വ്യോമാക്രമണത്തില്‍ തിങ്കളാഴ്ച മാത്രം പതിനാറ് പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ നാല് ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് പരുക്കേറ്റു.
മരിച്ച പതിനാറ് പേരില്‍ ഒരമ്മയും അവരുടെ മൂന്ന് കുഞ്ഞുങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം ഹമാസിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന മുഹമ്മദ് അല്‍ ഓവുളിനെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു ആക്രമണങ്ങളെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി.