ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ നാല് ഇന്ത്യാക്കാരില്‍ രണ്ട് പേരെ വിട്ടയച്ചു. കര്‍ണാടകക്കാരായ ലക്ഷ്മി കാന്ത്, വിജയ്കുമാര്‍ എന്നിവരെയാണ് വിട്ടയച്ചത്. വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്. പിടിയിലായ മറ്റുള്ളവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സര്‍വ്വകലാശാല അധ്യാപകരായ നാല് ഇന്ത്യക്കാരെ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. രണ്ടുപേർ കർണാടകയിൽ നിന്നും രണ്ടു പേർ ഹൈദരബാദിൽ നിന്നുള്ളവരുമാണ്. നാലു പേരും സിർത്ത് സർവ്വകലാശാലയിലെ അധ്യാപകരാണെന്നാണ് വിവരങ്ങൾ.