പെണ്‍കുട്ടികളെ വശീകരിക്കാന്‍ ഐഎസ് പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞാല്‍ ഞെട്ടും!

Webdunia
ബുധന്‍, 18 മെയ് 2016 (18:45 IST)
ലോകസമാധാനത്തിന് ഭീഷണിയായി വളരുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) പെണ്‍കുട്ടികളെ സംഘടനയിലേക്ക് കൂടുതലായി എത്തിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ഡേറ്റിങ് ആപുകള്‍ ഉപയോഗിച്ചാണ് ഐ എസ് ലക്ഷക്കണക്കിന് യുവതികളെ ഭീകരരുടെ ഭാര്യയും ലൈംഗിക അടിമയാക്കുകയും ചെയ്‌തിരിക്കുന്നത്.

ഡേറ്റിംഗിലൂടെ ഐഎസിന്റെ ശക്തിയും ഭാവിലെ സ്ഥാനവും വ്യക്തമാക്കി പെണ്‍കുട്ടികള്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നതാണ് പ്രധാന രീതി. ഭീകരരെ വിവാഹം ചെയ്‌താല്‍ ലഭിക്കാന്‍ പോകുന്ന സമ്പത്തിനെക്കുറിച്ചും ആഡംബര ജീവിതത്തെക്കുറിച്ചും പെണ്‍കുട്ടിയെ പറഞ്ഞു മനസിലാക്കും. ഭീകരരുടെ സൌന്ദര്യത്തെക്കുറിച്ചും ലൈംഗിക കരുത്തിനെക്കുറിച്ചും പറഞ്ഞു കൊടുക്കുകയും ചെയ്യും. ഇത്തരത്തില്‍ ഡേറ്റിംഗ് നടത്തിയ ലക്ഷക്കണക്കിന് പെണ്‍കുട്ടികളാണ് ഐഎസിന്റെ മോഹന വാഗ്ദാനങ്ങളില്‍ അകപ്പെട്ട് സിറിയയിലും ഇറഖിലുമായി എത്തിയത്.

നേരത്തെ ജോര്‍ദാന്‍ സ്വദേശിയായ ഒരു പെണ്‍കുട്ടി ഡേറ്റിംഗില്‍ അകപ്പെട്ട് ഐ എസിന്റെ വലയിലായിരുന്നു. വീട്ടുകാര്‍ ബന്ധത്തില്‍ ഇടപെട്ടപ്പോള്‍ വെറും ഡേറ്റിംഗ് മാത്രമാണെന്നും പ്രണയം ഇല്ലെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഐ എസ് വലയില്‍ വീണതായും വിവാഹത്തിനായി റാഗയിലേക്ക് എത്താനും നിര്‍ദേശം ലഭിച്ചിരുന്നതായി വ്യക്തമായി.

സുന്ദരനായ യുവാവിന്റെയും വലിയ വീടിന്റെയും ചിത്രം പെണ്‍കുട്ടിക്ക് അയച്ചു നല്‍കിയായിരുന്നു ഐ എസ് കെണിയൊരുക്കിയത്. കൂടാതെ സ്വര്‍ണവും ആഡംബര ജീവിതത്തിന്റെ മറ്റ് രംഗങ്ങളും കാണിച്ച് പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു. പൊലീസും ഇന്റലിജന്‍സും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഭീകരരുടെ കൈയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
Next Article