മലയാള സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം വ്യക്തമാക്കി ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ രംഗത്ത്. കേരളത്തിലും തമിഴ്‌നാട്ടിലും തനിക്ക് നിരവധി ആരാധകരുണ്ട്. അതിനാല്‍ മലയാളത്തില്‍ മുഖം കാണിക്കാന്‍ ആഗ്രഹമുണ്ട്. മികച്ച വേഷവും കഥയും ലഭിച്ചാല്‍ മാത്രമെ മലയാളത്തില്‍ എത്തുകയുള്ളുവെന്നും സണ്ണി പറഞ്ഞു.
ദുബായില്‍ എത്തിയപ്പോള്‍ ആണ് സണ്ണി ലിയോണ്‍ തന്റെ ആഗ്രഹം വ്യക്തമാക്കിയത്. ദുബായില്‍ തന്റെ പേരിലുള്ള പെര്‍ഫ്യൂം പുറത്തിറക്കാന്‍ എത്തിയതായിരുന്നു സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും സണ്ണി ലിയോണിനൊപ്പം ഉണ്ടായിരുന്നു.
ആരാധകരെ ഞെട്ടിക്കുന്ന തീരുമാനവുമായി സണ്ണി നേരത്തെ രംഗത്തെത്തിയിരുന്നു. ചുംമ്പന സീനുകളില്‍ ഇനി അഭിനയിക്കില്ലെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്‌ക്കായി ശരീര പ്രദര്‍ശനത്തിന് മടിയില്ലെന്നും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളില്‍ തുടര്‍ന്നും അഭിനയിക്കുമെന്നും സണ്ണി വ്യക്തമാക്കിയതായിട്ടാണ് ബോളിവുഡില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.