ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യ ഹാക്കര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി വെബ്‌സൈറ്റുകള്‍ ഐ.എസ്സിന് വേണ്ടി ഹാക്ക് ചെയ്യുന്നതിന് നേതൃത്വംകൊടുത്ത ജുനൈദ് ഹുസൈന്‍ (21) ആണ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മരണം പെന്റഗണ്‍ സ്ഥിരീകരിച്ചു
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐ.എസ് ഭീകരെ നിയോഗിച്ചിരുന്നവരില്‍ പ്രധാനിയായിരുന്ന ഇയാള്‍ സിറിയയിലെ റക്ക്വയില്‍ നടത്തിയ വ്യോമക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഐഎസിന്റെ പ്രധാന ഹാക്കറും' കമ്പ്യൂട്ടര്‍ വിദഗ്ധനുമായ ഹുസൈന്‍ യുഎസ്സിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ യുട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള നിരവധി സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്.