മതം മാറുക അല്ലെങ്കില്‍ മരിക്കുക: ഇറാഖില്‍ ഐഎസ്‌ഐഎസ് കല്‍പ്പന
ശനി, 19 ജൂലൈ 2014 (17:04 IST)
രക്ത രൂക്ഷിതമായ സായുധ അക്രമത്തിലൂടെ സിറൈയയിലേയും ഇറാഖിലേയും ചില പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ഖിലാഫത്ത് സ്ഥാപിച്ച ഐഎസ്‌ഐഎസ് അന്യമത വിശ്വാസികളൊട് അവരുടെ അസഹിഷ്ണുത വ്യക്തമാക്കിത്തുടങ്ങി.
തങ്ങളുടെ സ്വാധീന പ്രദേശത്ത് ജീവിക്കണമെന്നുണ്ടെങ്കില്‍ സംരക്ഷണ നികുതി അഥവ ജസിയ നല്‍കണമെന്നും അല്ലെങ്കില്‍ മതം മാറണമെന്നുമാണ് ഐഎസ്‌ഐഎസ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ ഇറാഖിലെ മൊസൂളില്‍ നിന്ന് ക്രിസ്ത്യാനികള്‍ അടക്കമുള്ള അന്യമത വിശ്വാസികള്‍ പലായനം ചെയ്യാന്‍ തുടങ്ങി. ദോഹുക്, ഇര്‍ബില്‍ എന്നിവിടങ്ങളിലേയ്ക്കാണിവര്‍ ചേക്കേറുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്ക് ഇരയാകേണ്ടിവരുമെന്നായിരുന്നു ഐസിലിന്റെ മുന്നറിയിപ്പ്.