ബന്ദികളുടെ തലയറുത്ത് ലോകത്തെ ഞെട്ടിച്ചുകൊണ്ടിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി. സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പോരാടുന്ന ഗോത്രവിഭാഗ സൈന്യമായ ജയ്‌ഷ് അല്‍- ഇസ്ലാം ബന്ദികളാക്കിയ 18 ഐഎസ് ഭീകരരെ തലയറുത്ത് കൊലപ്പെടുത്തിയതിനു ശേഷം ഐഎസ് ചെയ്യുന്നതുപോലെ അതിന്റെ വീഡിയോ ഇന്റെര്‍നെറ്റില്‍ പോസ്റ്റുചെയ്യുകയും ചെയ്തു.
20 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ ഐഎസ് ഭീകരരെ കറുത്ത വേഷം ധരിപ്പിച്ച് ചങ്ങലയില്‍ പരസ്‌പരം ബന്ധിപ്പിച്ചശേഷം മുട്ടുകുത്തി നിര്‍ത്തി തലയറുക്കുന്നതായാണ് കാണിക്കുന്നത്. തങ്ങളുടെ കൂട്ടാളികളില്‍ മൂന്നുപേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് നടപടിയെന്ന് ജയ്‌ഷ് അല്‍-ഇസ്ലാം ദൃശ്യങ്ങളില്‍ വ്യക്‌തമാക്കുന്നുണ്ട്.
തങ്ങള്‍ ഐഎസിനൊപ്പം ചേരില്ലെന്നും സിറിയന്‍ സര്‍ക്കാരിന് എതിരെ ഇനി പോരാടില്ലെന്നും പറഞ്ഞ് ചില ഭീകരര്‍ ക്ഷമ യാചിക്കുന്നതും വ്യക്‌തമാണ്. ദൃശ്യത്തില്‍ സുന്നി മുസ്ലിങ്ങള്‍ക്ക് എതിരായ ഐഎസ് നടപടിയെ ശക്‌തമായ ഭാഷയില്‍ വിമര്‍ശിക്കുന്നതും ബന്ദികളെ ചോദ്യം ചെയ്യുന്നതും കാണാം.