തങ്ങളുടെ ലൈംഗിക ദാഹം ശമിപ്പിക്കാന്‍ വിസമ്മതിച്ച ഗര്‍ഭിണികളടക്കമുള്ള 150 യുവതികളെ ഐഎസ് ഐഎസ് ഭീകരൻ വധിച്ചു. പശ്ചിമ ഇറാക്കിലെ അൻബർ പ്രവിശ്യയിലാണ് കൂട്ടക്കൊല നടന്നത്. സംഭവം ഇറാഖ് മനുഷ്യാവകാശ മന്ത്രാലയം സ്ഥിരീകരിച്ചു. അബു അനസ് അൽ ലിബി എന്ന ഭീകരനാണ് കൂട്ടക്കുരുതി നടപ്പാക്കിയത്. പശ്ചിമ ഇറാക്കിലെ അന്‍ബാര്‍ പ്രവിശ്യയിലാണത്രെ ക്രൂരകൃത്യം അരങ്ങേറിയത്.
ഐഎസ് ഐഎസ് പ്രമാണമനുസരിച്ചുള്ള വിശുദ്ധ വിവാഹത്തിന് വിസമ്മതിച്ച യുവതികളാണ് കൊല്ലപ്പെട്ടത്. വെറുപ്പ് ഉളവാക്കുന്ന തരത്തിലുള്ള ലൈംഗിക രീതിയാണ് ഐഎസ് ഐഎസിന്റെ വിശുദ്ധ വിവാഹം. സ്ത്രീകളെ പിടികൂടി അടിമകളാക്കി ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വെറുപ്പുളവാക്കുന്ന ലഘുലേഖ ഭീകരര്‍ പുറത്തിറക്കിയിരുന്നു.
തങ്ങളെ വിവാഹം കഴിക്കണമെന്ന ഭീകരുടെ ആവശ്യം തള്ളിയ ഗര്‍ഭിണികളടക്കമുള്ള 150 യുവതികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. കൊന്നൊടുക്കിയവരെ ഫലൂജയിൽ കൂട്ടമായി അടക്കം ചെയ്തു. അന്‍ബാറിലെ അല്‍ വഫാ നഗരത്തില്‍നിന്ന് നിരവധി കുടുംബങ്ങളെയും ഐഎസ് സൈന്യം നാടുകടത്തി. നേരത്തെ ഈ പ്രദേശത്ത് 50 പുരുഷന്മാരെ ഭീകരര്‍ വെടിവെച്ച് കൊന്നിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.