ഐഎസ്ഐഎസിലെ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 28 ഓഗസ്റ്റ് 2014 (13:02 IST)
ഐ എസ് ഐ എസില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാവ് ആരിഫ് മജീദ് ഇറാഖില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം മൊസൂളില്‍ വച്ചുണ്ടായ സ്ഫോടനത്തില്‍ ആരിഫ്‌ കൊല്ലപ്പെട്ടതെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ മുംബൈയ് താനെയിലെ കല്ല്യാണ്‍ സ്വദേശിയാണ്.ഇയാള്‍ മരിച്ച വിവരം ഐഎസ്ഐഎസ് വെബ്സൈറ്റിലൂടെയാണ് പുറത്തു വിട്ടത്.
നേരത്തെ കല്ല്യാണില്‍ നിന്നും കാണാതായ ആരിഫ് ഉള്‍പ്പടെ നാലു പേര്‍ ഐഎസ് ഐ എസ് സംഘത്തില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ആരിഫിന്റെ മാതാപിതാക്കള്‍ക്ക് ഇയാളുടെ മരണവിവരം അറിയിച്ച് അജ്ഞാത നംബറില്‍ നിന്ന് ഫോണ്‍കോള്‍ ലഭിച്ചിരുന്നു.

ആരിഫിനെക്കൂടാതെ കല്യാണ്‍ സ്വദേശികളായ ഫഹദ് തന്‍വീര്‍, ഷെയ്ഖ് അമന്‍ നയീം ടാന്‍ഡല്‍,  ഷഹീദ് ഫറൂഖി എന്നിവരാണ് ഐഎസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്ന മറ്റുള്ളവര്‍. ഇവര്‍   കഴിഞ്ഞ മെയ്‌ 23 നാണ് ബാഗ്ദാദിലേക്ക് പോയത്. മുംബൈയില്‍ നിന്ന് ഇറാഖി തീര്‍ഥാടനത്തിനു പോയവര്‍ക്കൊപ്പം യാത്രയായ ഇവരെ കര്‍ബലയില്‍ വച്ചു കാണാതാവുകയായിരുന്നു. 25 നാണ് ആരിഫ്‌ കുടുംബവുമായി അവസാനമായി ബന്ധപ്പെട്ടത്.

ഇയാളുടെ അച്ഛന്‍ കല്ല്യാണില്‍ ഡോക്ടറാണ്. ആരിഫ് മൂന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു.