സിറിയയില്‍ ഐഎസ്ഐഎസ് പോരാട്ടം രൂക്ഷം

ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (10:52 IST)
സിറിയ - തുര്‍ക്കി അതിര്‍ത്തി പ്രദേശത്ത് ഐഎസ്ഐഎസ് ഭീകരരും കുര്‍ദ് സൈന്യവും തമ്മിലുള്ള പോരാട്ടം തീവൃമായി. പ്രധാനനഗരമായ കൊബേനില്‍ പ്രവേശിച്ച ഭീകരര്‍ വന്‍ കെട്ടിടങ്ങള്‍ക്ക് മുകളിലും ഉയര്‍ന്നപ്രദേശങ്ങളിലും തങ്ങളുടെ പതാകകള്‍ ഉയര്‍ത്തി. ഇവിടെ കുര്‍ദ് സൈന്യവും ഐഎസ്ഐഎസ് ഭീകരരും നേരിട്ടുളള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

കിഴക്കന്‍ മേഖലയിലെ ജില്ലകളില്‍ നിയന്ത്രണം ഏറ്റെടുത്ത ഭീകരര്‍ ആക്രമണം അഴിച്ചു വിട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിനു പേരാണ് തുര്‍ക്കി അതിര്‍ത്തിയിലേക്ക് ദിവസവും പലായനം ചെയ്യുന്നത്. കൊബേനില്‍ നിന്ന് ഒന്നരലക്ഷത്തിലേറെ പേര്‍ പലായനം ചെയ്തു കഴിഞ്ഞു.

മൂന്നാഴ്ച നീണ്ട പോരാട്ടത്തിനൊടുവിലാണ് കൊബേന്‍ ഭീകരരുടെ നിയന്ത്രണത്തിലായത്. ഇതോടെ തുര്‍ക്കി അതിര്‍ത്തിമേഖലയില്‍ വളരെ നീണ്ട പ്രദേശം തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഭീകരര്‍ക്കു കഴിയും. ഭീകരരെ തുടച്ചു നീക്കിയില്ലെങ്കില്‍ മരണ സംഖ്യ ഉയരുമെന്ന് കുര്‍ദ് സൈന്യം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക