ഐഎസിനെതിരെ അമേരിക്ക 5000 പേര്‍ക്ക് പരിശീലനം നല്‍കും

Webdunia
വെള്ളി, 20 ഫെബ്രുവരി 2015 (08:04 IST)
ലോകമാസകലും ഭീതിപരത്തി വളരുന്ന ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ (ഐഎസ് ഐഎസ്) കൂടുതല്‍ പദ്ധതികളുമായി അമേരിക്ക രംഗത്ത്. സൗദി അറേബ്യയിലും ഖത്തറിലുമായി 5000 പേര്‍ക്ക് പരിശീലനം നല്‍കി ഐഎസ് ഐഎസിനെതിരെ അണി നിരത്തുകയാണ് പദ്ധതി. തുര്‍ക്കിയും അമേരിക്കയ്ക്കക്കൊപ്പം ദൗത്യത്തില്‍ പങ്കാളികളാകും.

പരിശീലനത്തിന് ശേഷം പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് ഇവരെ ഐഎസ് ഐഎസ് കൂടുതലുള്ള ഭാഗങ്ങളില്‍ എത്തിക്കും. വൈറ്റ് ഹൗസിന്റെ അനുമതി ലഭിച്ച പദ്ധതിക്കായി അമേരിക്കയില്‍ നിന്നും വിദഗ്ധരായ 400 സൈനീകര്‍ ഉടന്‍ സിറിയയിലെത്തി പരിശീലനത്തിനായുള്ള പട്ടാളക്കാരെ തെരഞ്ഞെടുക്കാനുമാണ് പദ്ധതി. മൂന്ന് വര്‍ഷം കൊണ്ട് അയ്യായിരം പേരെ സായുധ പരിശീലനം നടത്തി അവരെ സജ്ജരാക്കാനാണ് പദ്ധതി.

അതേസമയം ഐഎസ് ഐഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അമേരിക്ക അതേ നാണയത്തില്‍ മറുപടി നല്‍കുകയാണ്. ഇറാഖിലും സിറിയയിലും കഴിഞ്ഞ ദിവസം അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം 15 വ്യോമാക്രണങ്ങള്‍ നടത്തി. സിറിയന്‍ നഗരമായ കൊബാനി കേന്ദ്രീകരിച്ച് അഞ്ച് വ്യോമാക്രമണങ്ങളാണ് നടന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.