അല്‍ റാഖയില്‍ നിന്നും പിടികൂടിയ160ലേറെ സിറിയന്‍ സൈനികരെ ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ് ഐ.എസ് ) തീവ്രവാദികള്‍ വധിച്ചു. തീവ്രവാദികള്‍ കീഴടക്കിയ അല്‍ തബാഖ വ്യോമ സേനാ താവളത്തില്‍ നിന്നും രക്ഷപ്പെടുന്നതിനിടെയാണ് സൈനികര്‍ ഇവരുടെ പിടിയിലായത്.
അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഇസ് ലാമിക് തീവ്രവാദി സംഘടനയില്‍ 70,000 ലേറെ അംഗങ്ങളുള്ളതായി വിശ്വസിക്കപ്പെടുന്നു. ബ്രീട്ടീഷ് മനുഷ്യാവകാശ സംഘടനയായ ' സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ' ആണ് ഇക്കാര്യം പുറത്തുവിട്ടത്.