ഐ സിന്റെ ശിക്ഷാരീതികളിൽ എന്നും പുതുകൾ നിറഞ്ഞിരുന്നു. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള കുട്ടികളെ ചാവേറുകളാക്കി അരയിൽ ബെൽറ്റ് ബോംബ് കെട്ടിവെച്ച് സ്ഫോടനം നടത്തുന്ന കാഴ്ച ഈ ആഴ്ചയായിരുന്നു ഐ എസ് പുറത്തുവിട്ടത്. രക്തം മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. ഇപ്പോഴിതാ പുതിയ യുദ്ധതന്ത്രത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐ എസ്.
നേരത്തെ കുട്ടികളെ ചാവേറുകളാക്കുകയായിരുന്നുവെങ്കിൽ, അതേ പ്രായത്തിലുള്ള കുട്ടികളെ കൊണ്ട് തടവുകാരെ വെടിവെച്ചു കൊല്ലുന്ന ക്രൂരമായ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്രൂരതകളുടെ ഈ ദൃശ്യങ്ങൾ ഓരോരുത്തരുടെയും രക്തം മരവിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഓറഞ്ച് സ്യൂട്ട് ധരിച്ച ഇരകളുടെ തലയ്ക്ക് പിന്നിൽ തോക്കുചൂണ്ടി പിടിച്ച് നിൽക്കുന്ന അഞ്ചു കുട്ടികൾ. ഇവർ തടവുകാരെ വധിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇത്തരത്തിൽ എത്ര കുട്ടികളാണ് സംഘടനയിൽ ഉള്ളതെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ ഇനിയും വ്യക്തമായിട്ടില്ല.